Hindu Vishwa
Index
വിഎച്ച്പിയും സന്യാസിമാരും- സംഘടന
 
                                                    1964 ലെ കൃഷ്ണജന്മാഷ്ടമിദിനത്തിലാണ് വിശ്വഹിന്ദുപരിഷത്ത് രൂപീകൃതമാകുന്നത്. സാമൂഹികവും സാമൂഹികേതരവുമായ രംഗത്തെ നിരവധി നേതാക്കൾക്കു പുറമേ, വിശാലഹിന്ദുസമാജത്തിന്റെ ഭാഗമായിട്ടുള്ള സന്യാസിസമൂഹവും ഇതിൽ പങ്കെടുത്തിരുന്നു. എല്ലാവിധ സമ്പ്രദായങ്ങളുടെയും താത്പര്യങ്ങളെ ഉൾക്കൊണ്ടുതന്നെ ഹിന്ദുസമാജം അഭിമുഖീകരിക്കുന്ന വിഷയങ്ങളിൽ ഇടപെടുന്നതിന് ഒരു സംഘടനയുണ്ടാവുകയെന്നത് കാലത്തിന്റെ ആവശ്യകതയായിരുന്നു.
മുംബെയിലെ ചിന്മയാമിഷൻ ആസ്ഥാനമായ സാന്ദീപനി ആശ്രമത്തിലായിരുന്നു യോഗം. സ്വാമി ചിന്മയാനന്ദൻ, ആർ.എസ്.എസ്സിന്റെ ദ്വിതീയ സർസംഘചാലകായിരുന്ന പൂജനീയ ഗുരുജി ഗോൾവൽക്കറിനോട് വി.എച്ച്.പി.പോലുള്ള ഒരു പ്രസ്ഥാനത്തിന്റെ രൂപീകരണം ആവശ്യപ്പെട്ട സന്യാസിമാരിലൊരാളായിരുന്നു. സ്ഥാപനത്തിനുശേഷം ആദ്യത്തെ രണ്ടുവർഷം സ്വാമിജിയായിരുന്നു സംഘടനയുടെ അദ്ധ്യക്ഷൻ.
വിശ്വഹിന്ദുപരിഷത്ത് ഇന്ന് സന്യാസിമാരെയും സമാജത്തെയും ബന്ധിപ്പിക്കുന്ന കണ്ണിയാണ്. സാമ്പ്രദായികഭേദങ്ങൾക്കതീതമായി പ്രസ്ഥാനം സന്യാസിമാരെ വിശാലഹിന്ദുസമാജത്തിന് പരിചയപ്പെടുത്തുന്നു. അതിന്റെ പ്രവർത്തനങ്ങളിലൂടെ, ഹിന്ദുസമാജവുമായി സംവദിച്ചുകൊണ്ട്, അതിനെ ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ബോധവത്ക്കരിക്കുന്നു. അതിനുശേഷം സമാജത്തിനു മുന്നിൽ ഹിന്ദുസന്യാസിമാരെ അവതരിപ്പിച്ചുകൊണ്ട് പ്രശ്‌നങ്ങളെ എങ്ങനെ നേരിടണമെന്ന് മാർഗ്ഗനിർദ്ദേശം നൽകണമെന്ന് താത്പര്യപ്പെടുന്നു. തുടർന്ന് സമാജത്തിനുവേണ്ടി പരിപാടികളും പദ്ധതികളും അവർ നിർദേശിക്കുകയും കർമ്മപദ്ധതി ആവിഷ്‌കരിക്കുവാനുള്ള ശ്രമം പ്രസ്ഥാനം ഉറപ്പുവരുത്തുകയും ചെയ്യുന്നു.
ഹിന്ദുസമാജം സന്യാസിമാരുടെ ജ്ഞാനത്തെ ആദരിക്കുന്നു. മാത്രമല്ല, സന്യാസിമാർക്ക് തങ്ങളുടെ വിധേയത്വം ഭരണാധികാരിയോടല്ല സമാജത്തിനോടാണെന്ന ഉൾക്കാഴ്ച ഉറപ്പുവരുത്തുകയും ചെയ്യുന്നു. രാജാവ് അനുചിതമായി പെരുമാറിയാൽ അത് ചൂണ്ടിക്കാട്ടുവാൻ സന്യാസിമാർക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല. രാജാവിനുമേൽ അവശ്യമായ സമ്മർദ്ദശക്തിയായിത്തീർന്ന് സമാജത്തിന്റെ ക്ഷേമം ഉറപ്പുവരുത്തുകയാണ് തങ്ങളുടെ ധർമ്മമെന്നു അവർക്കറിയാമായിരുന്നു. അങ്ങനെ രാജാവിനെ സ്വാർത്ഥതയിൽ നിന്നും അകറ്റിനിർത്തുവാൻ സഹായിച്ചുപോന്നു.
വി.എച്ച്.പി. സമാജത്തിനും രാഷ്ട്രത്തിനും പ്രധാനമായ വിവിധ വിഷയങ്ങളെക്കുറിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടയ്ക്കിടെ യോഗങ്ങൾ വിളിച്ചുകൂട്ടുകയും ചർച്ചകൾ നടത്തുകയും ചെയ്യാറുണ്ട്. ഇതായിരുന്നു ഹിന്ദുമതത്തിന്റെ പൂർവകാലപൈതൃകം. എന്നാൽ, വിദേശാക്രമണത്തിന്റെ അനന്തരഫലമായി ഭൗതികമായ നിലനില്പിന് മുൻഗണന നൽകേണ്ടിവന്നപ്പോൾ, മറ്റ് നിരവധി വിഷയങ്ങളിലെന്നപോലെ ഈ പാരമ്പര്യത്തിന്റെയും തുടർച്ച അറ്റുപോയി.
ഹിന്ദുപൈതൃകം വി.എച്ച്.പി.യുടെ രൂപീകരണത്തോടെ പുനരുജ്ജീവിപ്പിക്കപ്പെട്ടു. പ്രസ്ഥാനം സന്യാസിമാർക്ക് പരസ്പരം കൂടിക്കാഴ്ച നടത്തുന്നതിനും വിവിധ ആശയങ്ങളും അനുഭവങ്ങളും പങ്കുവെയ്ക്കുന്നതിനുമുള്ള ഒരു വേദിയായിത്തീർന്നു. ഈ പരിശീലനം സന്യാസിമാരെ സമ്പുഷ്ടമാക്കുന്നുവെന്ന് മാത്രമല്ല, ഓരോ സമ്പ്രദായത്തിന്റെയും ഫലപ്രാപ്തി മെച്ചപ്പെടുത്തുന്നതിന് സഹായകമായിത്തീരുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, സന്യാസിമാർ ഹിന്ദുസമാജം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ മനസ്സിലാക്കിത്തുടങ്ങിയതുമുതൽ, അവരുടെ കർമ്മം കൂടുതൽ അർത്ഥപൂർണ്ണവും കൂടുതൽ വിജയകരവുമായിത്തീർന്നു.
ഹിന്ദുസമാജത്തിലെ പല നവീകരണങ്ങളും ബാഹ്യമായ ഇടപെടൽ കൂടാതെതന്നെ ഏറ്റെടുക്കുന്നതിനും സന്യാസിമാരുടെ പരസ്പരസമ്പർക്കത്തിന്റെ ഫലമായി സാധിക്കുകയുണ്ടായി. ഉദാഹരണത്തിന്, ഹരിദ്വാറിലെ സത്യമിത്രാനന്ദജിയുടെ ഭാരതമിത്രമന്ദിരത്തിലൂടെയുള്ള പ്രവർത്തനങ്ങൾ ഇന്ത്യയിലെ മറ്റ് നിരവധി സ്യാസിമാർക്ക് മാതൃകയായിത്തീർന്നു. ഉഡുപ്പിയിലെ പേജാവർ സ്വാമി മഹാരാജ് ഹിന്ദുസമാജത്തിലെ ഇതര സന്യാസിമാരുമായി ഉണ്ടാക്കേണ്ട ഐക്യത്തിന്റെ പ്രാധാന്യം വിഭാവനം ചെയ്യുകയുമുണ്ടായി. മറ്റുള്ളവർക്ക് ഒരു മാതൃകകൂടിയാണ് അദ്ദേഹം പകർന്നുനൽകിയത്.
സന്യാസിമാരുടെ സാന്നിധ്യം മൂലം ഹിന്ദുത്വത്തിന്റെ വിവിധ സാംസ്‌കാരികവും നാഗരികവുമായ തലങ്ങളിൽ പ്രയത്നിക്കുന്ന സമർപ്പിതകൂട്ടായ്മ സൃഷ്ടിക്കുവാൻ വി.എച്ച്.പി.ക്കു കഴിഞ്ഞു. പ്രക്ഷോഭപ്രവർത്തനങ്ങൾക്കു പുറമെ, എല്ലാ സമ്പ്രദായങ്ങളിലെയും അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രയത്നങ്ങളിലൂടെ നിരവധി സേവാപദ്ധതികൾ ഏറ്റെടുക്കുന്നതിനും അങ്ങനെ സമാജത്തിൽ ആത്മീയമായ ഐക്യം സൃഷ്ടിക്കുവാനും സാധിച്ചു.
ഏറ്റവും പഴക്കമുള്ള നാഗരികതയാണ് ഹിന്ദുമതം. ഇത്ആകസ്മികമായി ഉണ്ടായതല്ല. മാത്രമല്ല, ഹിന്ദുമതത്തിന്റെ അന്തസ്സത്തയെ പ്രതിരോധിക്കുവാൻ സ്വയം മുന്നോട്ടുവന്ന നമ്മുടെ പൂർവീകരുടെ സംഭാവനകൊണ്ടുകൂടിയാണ് കാലത്തിന്റെ പ്രയാണത്തിൽ നിരവധി ചലനാത്മകമായ വെല്ലുവിളികളെ നേരിട്ടുകൊണ്ട് ഈ സംസ്‌കൃതി നിലനിന്നത്. കാലത്തിന്റെ ആവശ്യകതയെന്ന നിലയ്ക്ക് ഹിന്ദുമതത്തിന്റെ പ്രസക്തി ഇല്ലാതാകുന്നില്ല. ഇതിനുവേണ്ടി, അസംഖ്യം സന്യാസിമാരും തങ്ങളുടെതായ പൂജനീയ സംഭാവനകൾ നൽകിയിട്ടുണ്ട്. മാത്രമല്ല, അന്നും ഇന്നും അവരുടെ ത്യാഗത്തെ പരിഗണിക്കുകയും അംഗീകരിക്കുകയുമെന്നത് ആവശ്യവുമാണ്. അവരുടെ ആത്മത്യാഗം വ്യർത്ഥമാകാതെ നോക്കേണ്ടത് ഓരോ ഹിന്ദുവിന്റെയും ഉത്തരവാദിത്വമാണ്. മാത്രമല്ല, സന്യാസിമാർ തുടർന്നുപോന്ന ദൗത്യം ദീർഘകാലത്തേക്ക് ഏറ്റെടുക്കണമെന്നതും.
വി.എച്ച്.പി. മുന്നോട്ടുകൊണ്ടുപോയ ശക്തമായ ഏറ്റവും പ്രധാനപ്പെട്ട പ്രക്ഷോഭം രാമജന്മഭൂമിപ്രക്ഷോഭമാണെന്ന് നിസ്സംശയം പറയാം. അടിത്തട്ടിൽനിന്നും ആരംഭിച്ച ഈ മുന്നേറ്റം, മുഖ്യധാരയിലേക്ക് കൊണ്ടുവന്നതിന് ശക്തമായൊരു സംഘടനാനേതൃത്വം ഉണ്ടായിരുന്നെന്ന് വിദ്യാധർ നായ്പാൾ കൃത്യമായി ചുണ്ടിക്കാട്ടുകയുണ്ടായി.
ഇത് കേവലം ഇഷ്ടികയുടെയും കുമ്മായത്തിന്റെയും പ്രശ്നമായിരുന്നില്ല. ക്ഷേത്രനിർമ്മാണത്തിന്റെയും വിഷയമായിരുന്നില്ല. ഇന്ത്യക്കാർക്കിടയിൽ നമ്മുടെ സംസ്‌കാരത്തെക്കുറിച്ച് അഭിമാനം സൃഷ്ടിച്ച സംസ്‌കൃതിയുടെ ധാർമ്മികമായ വികാരം കൂടിയായിരുന്നു. രാമചന്ദ്രപരമഹംസായിരുന്നു സമാധിയാകുന്നതുവരെ നീതിന്യായപീഠത്തിന്റെ മുമ്പാകെ വ്യവഹാരം കൊടുത്ത ട്രസ്റ്റിന്റെ അദ്ധ്യക്ഷൻ.
1980 കൾക്കുശേഷം ഉണ്ടായ മറ്റൊരു മുന്നേറ്റം തമിഴ്നാട്ടിലെ മീനാക്ഷീപുരത്ത് ഇസ്ലാമിലേക്കുണ്ടായ വലിയ മതംമാറ്റത്തെ തുടർന്നായിരുന്നു. പെട്രോഡോളറിന്റെ പിൻബലത്തിലായിരുന്നു വ്യാപകമായ മതംമാറ്റം ഉണ്ടായത്. കാഞ്ചി കാമകോടിപീഠത്തിലെ ചന്ദ്രശേഖരേന്ദ്രസരസ്വതിയെപോലുള്ള സ്വാമിമാർ ഇത് ഫലപ്രദമായി പ്രതിരോധിക്കുകയുണ്ടായി. ഇപ്പോഴത്തെ ശങ്കരാചാര്യരും തന്റെ മുൻഗാമികൾ ചെയ്തതുപോലെ ഈ വിഷയത്തിൽ കാര്യങ്ങൾ ചെയ്തുപോരുന്നുണ്ട്. രാഷ്ട്രീയ സ്വയം സേവക്സംഘത്തിന്റെ വിവിധ പ്രസ്ഥാനങ്ങളോടൊപ്പം വിശ്വഹിന്ദുപരിഷത്ത് മതംമാറ്റം തടയുന്നതിനുള്ള അടിസ്ഥാനപ്രവർത്തനങ്ങൾക്ക് ശക്തിപകരുന്നു. ഈ പരിപാടികളിലെല്ലാമുള്ള സന്യാസിമാരുടെ പങ്കാളിത്തത്തിന്റെ ഫലമായി വി.എച്ച്.പി. ഹിന്ദുമതത്തിന്റെ പുനരുത്ഥാനത്തിന്റെ പാതയിലാണ്. ഹിന്ദുമതത്തെ ആക്രമിക്കുകയെന്ന ദൗത്യത്തിന്റെ ശക്തികൾക്ക് ഇതിനെ തുടർന്ന് പിൻവലിയേണ്ടിവന്നു. തീർച്ചയായും, ഹിന്ദുമതത്തിന്റെ വിജയം പൂർത്തിയായിട്ടില്ല. മാത്രമല്ല, ഇനിയും തുടരേണ്ടതായുമിരിക്കുന്നു. എന്നാൽ മുമ്പോട്ടള്ള പാത പത്തുവർഷം മുമ്പത്തേക്കാളും എളുപ്പമുള്ളതാണ്.
ഹിന്ദുക്കളുടെ ഉണർന്നെഴുന്നേൽപ്പ് ഇന്ത്യയിൽ മാത്രമുള്ള ഒരു പ്രതിഭാസമല്ല. ലോകം മുഴുവൻ അത് സംഭവിക്കുന്നു. കൂടാതെ, ഓരോരുത്തരും അവരവർക്ക് ചെയ്യാൻ കഴിയുന്നത്, അത് ചെറുതായാലും ചെയ്തുപോരുന്നുണ്ട്. എല്ലായിടത്തും സമർപ്പിതമനസ്‌കർ ഉണ്ടായിരിക്കെ അന്തിമലക്ഷ്യത്തിൽ ഉടനെ എത്തും.
