Logo

VHP PUBLICATIONS

Hindu Vishwa


expand_more

എഡിറ്റോറിയൽ -ദേവസ്വം ബോർഡുകളും വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പ്രസ്താവനയും

By എഡിറ്റർ


ന മ്മുടെ ക്ഷേത്രങ്ങളെ ഏതുവിധേനെയും തകർക്കുകയെന്നതാണ് ദേവസ്വം ബോർഡുകളുടെ ഇന്നത്തെ പ്രധാനപദ്ധതി. അവിശ്വാസികളെ തിരുകിക്കയറ്റിയും േക്ഷത്രോചിതമല്ലാത്ത സംസ്‌കാരങ്ങൾ അടിച്ചേൽപ്പിച്ചും ആചാരങ്ങളെയും വിശ്വാസങ്ങളെയും അവഹേളിച്ചും നടക്കുന്ന എത്രയെത്ര മാമാങ്കങ്ങൾക്കാണ് സമകാലികകേരളം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്.

ലോകപ്രസിദ്ധമായ തൃശ്ശൂർ പൂരത്തിന് സകലവിധത്തിലും തുരങ്കംവെയ്ക്കുകയെന്നതാണ് കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഇപ്പോഴത്തെ പ്രധാന വിനോദം. പൂരംനടത്തിപ്പിന്റെ പ്രധാന വരുമാനസ്രോതസ്സായ എക്‌സിബിഷൻ നടക്കുന്ന മൈതാനിക്ക് ഭീമമായ തറവാടകനിശ്ചയിച്ചും സമാന്തരപ്രദർശനത്തിന് നീക്കം നടത്തിയുമൊക്കെ സാധ്യമായ ദ്രോഹങ്ങളെല്ലാം ചെയ്തുകൂട്ടുന്നുണ്ട് ദേവസ്വം ബോർഡ്. വിവിധ രാഷ്ട്രീയസംഘടനകൾക്കും യുക്തിവാദി-അന്യമത പ്രസ്ഥാനങ്ങൾക്കും പരസ്യമായി ഹിന്ദുവിനെ ചീത്തവിളിക്കാനും അപഹസിക്കാനും മൈതാനി കൊടുക്കാൻ മടിയില്ലാത്തവരാണ് ഈ ദേവസ്വം ബോർഡുകാർ എന്നോർക്കുക.

ഇനി തിരുവിതാംകൂർ ദേവസ്വമെടുത്താൽ, ഇക്കാര്യത്തിലുള്ള അവരുടെ സമീപനങ്ങളും ഒട്ടും മോശമല്ല. കൊല്ലം ജില്ലയിലെ കടയ്ക്കൽ ദേവീക്ഷേത്രത്തിൽ വിപ്ലവഗായകനായ അലോഷിയുടെ ഗാനമേള നടത്തി വിശ്വാസികളെയും വിശ്വാസങ്ങളെയും അവഹേളിക്കാൻ നടത്തിയ ശ്രമങ്ങൾ ഈ അടുത്താണ് നടന്നത്. വിപ്ലവഗാനങ്ങൾ പാടുകമാത്രമല്ല, വേദിയിൽ അരിവാൾചുറ്റികനക്ഷത്രവും ഡിവൈഎഫ്‌ഐ മുദ്രവാക്യങ്ങളും പ്രദർശിപ്പിച്ച് പാർട്ടി പരിപാടിക്കി മാറ്റുകയും ചെയ്തു. എന്തായാലും ഹൈക്കോടതി ഇടപെടലിൽ ഉപദേശകസമിതിക്കും ദേവസ്വംബോർഡിനും കാര്യമായ പണികിട്ടി. ദേവസ്വം കോടതിയുടെ മുമ്പിൽ അപരാധം ഏറ്റുപറഞ്ഞു. കേസും എടുത്തു. 19 ക്രിമിനൽ കേസുകളിലെ പ്രതിയാണത്രെ ഇവിടത്തെ ക്ഷേത്ര ഉപദേശകസമിതി അദ്ധ്യക്ഷൻ. എന്തായാലും ക്ഷേത്രങ്ങളെ രാഷ്ട്രീയപാർട്ടികളുടെ വേദിയാക്കിമാറ്റരുതെന്ന് കോടതി ശക്തമായ നിർദ്ദേശം കൊടുത്തിട്ടുണ്ട്. ദേവസ്വംബോർഡുകളുടെ ഇത്തരം നിലപാടുകളും ഉദാസീനതയും ആസൂത്രിതമായ അജണ്ടയുടെ ഭാഗം തന്നെയാണ്. ഇരിങ്ങാലക്കുട കൂടൽമാണിക്യം പോലുള്ള ദേവസ്വങ്ങളുടെ ഭരണസമിതിയിൽ അവിശ്വാസികളെ തിരുകിക്കയറ്റിയതിന്റെ അനന്തരഫലങ്ങളും നാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. ഹിന്ദുക്കളെ ജാതിയുടെ പേരിൽ തമ്മിലടിപ്പിക്കാനുള്ള പുതിയ പുതിയ തന്ത്രങ്ങൾ കൊണ്ടുവരിക, ഹിന്ദുവിശ്വാസങ്ങളെ അവഹേളിക്കുന്ന നടപടികൾ കൈക്കൊള്ളുക ഇതെല്ലാമാണിപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

ഹിന്ദുവിനു നേരെയുള്ള നിഷേധാത്മകനിലപാടുകളിൽ പ്രതിഷേധിച്ചായിരിക്കാം എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞ ദിവസം നിലമ്പൂരിൽ ചില കാര്യങ്ങൾ തുറന്നുപറഞ്ഞത്.മലപ്പുറം പ്രത്യേകരാജ്യമാണെന്നും ചിലയാളുകളുടെ മാത്രം സംസ്ഥാനമാണെന്നും അവിടെ സ്വതന്ത്രവായു ശ്വസിച്ചും സ്വതന്ത്രമായി അഭിപ്രായം പറഞ്ഞും ജീവിക്കാൻ സാധ്യമല്ലെന്നും അദ്ദേഹംനടത്തിയ പ്രസ്താവന ഉറച്ച യാഥാർത്ഥ്യബോധത്തോടുകൂടിയതും വലിയ ആന്തരാർത്ഥങ്ങളുള്ളതുമാണ്. 54% മുസ്ലീങ്ങൾ താമസിക്കുന്ന മലപ്പുറം ജില്ലയെ അടിസ്ഥാനമാക്കി കേരളത്തെ വിഭജിക്കണമെന്ന യൂത്ത് ലീഗിന്റെ ആവശ്യം നിഷ്‌കളങ്കമായി കാണാനാവുന്നതല്ല. 21 ലെ മാപ്പിളകലാപവും രാമസിംഹൻവധവും അടക്കമുള്ള നിഷ്ഠൂരമായ വംശഹത്യകൾക്കും കൊലപാതകഅസംഖ്യം ക്ഷേത്രധ്വംസനങ്ങൾക്കും സാക്ഷ്യംവഹിച്ചത് ഇതേ മലപ്പുറം ജില്ലയാണെന്നത് ഓർമ്മിേക്കണ്ടതുണ്ട്. മലപ്പുറം ജില്ല സമ്മാനിച്ച ഇഎംഎസിന്റെ അനുയായികൾ ഇപ്പോഴും ആ പ്രീണന പാരമ്പര്യം തുടരുന്നുവെന്നതാണ് ഇപ്പോഴും ആ ജില്ല അതുപോലെ തുടരുന്നതിന് കാരണം.